ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ക്ക് ക്യുബെക്ക് പരിധി ഏര്‍പ്പെടുത്തി 

By: 600002 On: Jun 27, 2024, 11:01 AM

 


ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ക്ക് ക്യുബെക്ക് പരിധി ഏര്‍പ്പെടുത്തി. ജൂണ്‍ 26 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഫാമിലി സ്‌പോണ്‍സര്‍ഷിപ്പുകളുടെ ഈ പരിധി 2026 ജൂണ്‍ 25 വരെ പ്രാബല്യത്തിലുണ്ടാകും. മിനിസ്റ്റെര്‍ ഡി ഇമിഗ്രേഷന്‍, ഡി ലാ ഫ്രാന്‍സിസേഷന്‍, ഡി എല്‍ ഇന്റഗ്രേഷന്‍(എംഐഎഫ്‌ഐ) എന്നിവ രണ്ട് വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ 13,000 അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ക്യുബെക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

2024 ലും 2025 ലും നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക ഇമിഗ്രേഷന്‍ ലെവലുമായി ഫാമിലി-ക്ലാസ് ആപ്ലിക്കേഷനുകളുടെ എണ്ണം പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിധി ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. 

നിലവില്‍ യോഗ്യതയുള്ളതും സ്ഥിരതാമസക്കാരനായി പ്രവേശനം കാത്തിരിക്കുന്നതുമായ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയുടെ ആശ്രിതനെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഈ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഒരു സ്‌പോണ്‍സറെ ആശ്രിത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെങ്കിലോ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്‌പോണ്‍സര്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ ഈ പരിധിയില്‍ നിന്നും ഒഴിവാക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canadavisa.com/canadian-family-sponsorship-visa.html   എന്ന ലിങ്ക് സന്ദര്‍ശിക്കുക.