തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് റിലീഫ് ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന പലസ്തീന് യുവതിയെ നാടുകടത്താന്‍ കാനഡ ഇമിഗ്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. മിസിസാഗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റിലീഫ് ഫണ്ട് ഫോര്‍ ദ അഫ്ലിക്റ്റഡ് ആന്‍ഡ് നീഡി കാനഡ(IRFAN എന്ന റിലീഫ് ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ച മജീദ സരസ്ര(45)യെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാനഡയില്‍ നിന്നും നാടുകടത്തുന്നത്. കാനഡ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന IRFAN-Canada യില്‍ ഇവര്‍ അംഗമാണെന്ന് ഇമിഗ്രേഷന്‍ അപ്പീല്‍ ഡിവിഷന് വിധിയില്‍ പറയുന്നു.
2016 ലാണ് വെനസ്വേലയില്‍ നിന്നും മജീദ സരസ്ര ടൊറന്റോയിലെത്തിയത്. വെസ്റ്റ് ബാങ്ക് നഗരമായ ബെത്ലഹേമില്‍ IRFAN-Canad യില്‍ മജീദ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, കാനഡ ഇമിഗ്രേഷന്‍ ട്രിബ്യൂണല്‍ വിധിക്കെതിരെ മജീദ ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കാനഡയിലെത്തുന്നത് വരെ IRFAN-Canadaയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി അറിവില്ലായിരുന്നുവെന്ന് മജീദ വാദിച്ചു.
ഇമിഗ്രേഷന്‍ അപ്പീല്‍ ഡിവിഷന് സരസ്രയെ IRFAN-Canada യിലെ അംഗമായി അംഗീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിലാണ് സരസ്രയെ നാടുകടത്താന്‍ ഇമിഗ്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.