ലോംഗ് ഐലൻഡിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മാധ്യമ പ്രവർത്തകൻ ജോൺ അവ്ലോൺ വിജയിച്ചു

By: 600084 On: Jun 26, 2024, 5:58 PM

പി പി  ചെറിയാൻ,ഡാളസ് 

ന്യൂയോർക്ക് - മുൻ സി എൻ എൻ അവതാരകൻ ജോൺ അവ്‌ലോൺ ചൊവ്വാഴ്ച ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ ലോംഗ് ഐലൻഡിൽ നിന്നും വിജയിച്ചു. രസതന്ത്രജ്ഞനും പ്രൊഫസറുമായ നാൻസി ഗൊറോഫിനെയാണ് അവ്ലോൺ പരാജയപ്പെടുത്തിയത്.

റിപ്പബ്ലിക്കൻ  പ്രതിനിധി നിക്ക് ലലോട്ടയ്‌ക്കെയെ  നേരിടാൻ ഡെമോക്രാറ്റിക് ഇതോടെ അർഹത  നേടി. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും പിന്തുണയുള്ള ലാലോട്ടയെ അവ്‌ലോൺ ലക്ഷ്യമിടുന്നതിനാൽ ലോംഗ് ഐലൻഡിലെ സഫോക്ക് കൗണ്ടിയിൽ ഞങ്ങൾ കണ്ട അതേ പഴയ ഗെയിം നിക്ക് ലാലോട്ട കളിക്കാൻ ഞാൻ അനുവദിക്കില്ല," അവ്ലോൺ തൻ്റെ വിജയ പ്രസംഗത്തിൽ ചൊവ്വാഴ്ച പറഞ്ഞു.