ഫെഡറല്‍ ഡെന്റല്‍ കെയര്‍ പ്ലാനില്‍ നിന്നും ആല്‍ബെര്‍ട്ട പിന്മാറുകയാണെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്; ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കത്തയച്ചു 

By: 600002 On: Jun 26, 2024, 12:43 PM

 


ഫെഡറല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനില്‍(CDCP) നിന്നും ആല്‍ബെര്‍ട്ട ഒഴിവാകുകയാണെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ഫെഡറല്‍ സര്‍ക്കാരിനെ അറിയിച്ചു. പ്രോഗ്രാം പ്രവിശ്യയുടെ അധികാര പരിധി ലംഘിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അയച്ച കത്തില്‍ സ്മിത്ത് ചൂണ്ടിക്കാട്ടി. 

ഫെഡറല്‍ സര്‍ക്കാര്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍ ആരംഭിക്കുമ്പോള്‍ പ്രവിശ്യകളുമായും ടെറിട്ടറികളുമായും പൂര്‍ണമായി സഹകരിച്ച് നടത്തണമെന്ന് സ്മിത്ത് പറഞ്ഞു. പ്രോഗ്രാമിന്റെ ഉദ്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടന്നിരിക്കണം, എന്നാല്‍ ഡെന്റല്‍ കെയര്‍ പ്ലാനില്‍ ഇത്തരം നടപടികളൊന്നും നടന്നിട്ടില്ലെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ഡെന്റല്‍ കെയര്‍ പ്ലാനില്‍ നിന്നും ഒഴിവാകുമെങ്കിലും പ്രവിശ്യയുടെ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ നിലനിര്‍ത്തുമെന്ന് സ്മിത്ത് കത്തില്‍ വ്യക്തമാക്കി.