അടുത്ത വര്‍ഷം മൂന്ന് പുതിയ ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പിഎന്‍പി സ്ട്രീമുകള്‍ അവതരിപ്പിച്ച് ബീസി 

By: 600002 On: Jun 26, 2024, 9:43 AM

 

 

അന്താരാഷ്ട്ര ബിരുദധാരികള്‍ക്കായി അടുത്ത വര്‍ഷം മൂന്ന് പുതിയ ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പിഎന്‍പി സ്ട്രീമുകള്‍ അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രഖ്യാപിച്ചു. 2025 ജനുവരി മുതല്‍ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് പ്രോഗ്രാമുകളില്‍ നിന്നുള്ള യോഗ്യതയുള്ള സമീപകാല ബിരുദധാരികള്‍ക്കായി ബാച്ചിലേഴ്‌സ് സ്ട്രീം, മാസ്റ്റേഴ്‌സ് സ്ട്രീം, ഡോക്ടറേറ്റ് സ്ട്രീം എന്നീ പുതിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം(പിഎന്‍പി) സ്ട്രീമുകളാണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം(BCPNP) അവതരിപ്പിക്കുന്നത്. 


അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് കാനഡയില്‍ സ്ഥിരതാമസം നേടുന്നതിനും ബീസിയിലുടനീളം അവരുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ഈ സ്ട്രീമുകള്‍ ലക്ഷ്യമിടുന്നു. പുതിയ സ്ട്രീമുകള്‍ക്ക് കനേഡിയന്‍ ഭാഷാ ബെഞ്ച്മാര്‍ക്ക്(CLB) മിനിമം 8 സ്‌കോര്‍  ആവശ്യമാണ്.