ഇസ്രായേലിന്റേത് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സേനയെന്ന് യു.എൻ

By: 600007 On: Jun 26, 2024, 5:18 AM

 

യുനൈറ്റഡ് നാഷൻസ്: ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സേനയാണ് ഇസ്രായേലിന്റേതെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. യു.എൻ മനുഷ്യാവകാശ വിദഗ്ധനായ ക്രിസ് സിദോത്തി യു.എൻ ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇസ്രായേൽ അധിനിവേശ സേനയെ ‘ക്രിമിനൽ ആർമി’ എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചത്.

ഇസ്രായേൽ സൈന്യം ലോകത്തിലെ ഏറ്റവും ക്രിമിനൽ സൈന്യങ്ങളിൽ ഒന്നാണെന്നായിരുന്നു ക്രിസ് സിദോത്തിയുടെ വാക്കുകൾ. ഇത് കേവലം ആരോപണമല്ല. ആധുനിക ലോകത്തിലെ ഏറ്റവും നഗ്നമായ സത്യമായി കണക്കാക്കണമെന്നും അദ്ദേഹം അടിവരയിട്ടു.