'പേരിൽ ക്രൂസ് വേണ്ട'; ബ്രാഡ് പിറ്റിന്റെ മക്കൾക്ക് പിന്നാലെ ടോം ക്രൂസിന്റെ മകളും പേരിൽ നിന്ന് അച്ഛനെ നീക്കി

By: 600007 On: Jun 25, 2024, 5:46 PM

 

ന്യൂയോർക്ക്: ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിൻ്റെ മകൾ സൂരി ക്രൂസ്, തന്റെ പേരിൽ നിന്ന് ക്രൂസ് നീക്കി. 18-കാരിയായ സൂരി ലാ ​ഗാർഡിയ  ഹൈസ്‌കൂളിൽ നിന്ന് അമ്മ കാറ്റി ഹോംസിനൊപ്പം ബിരുദം സ്വീകരിച്ചപ്പോഴാണ് സൂരി ക്രൂസ് എന്നതിന് പകരം സൂരി നോയൽ എന്ന പേര് വെളിപ്പെടുത്തിയത്. 'നോയെൽ' എന്നത് കാറ്റി ഹോംസിൻ്റെ മധ്യനാമമാണെന്ന് പേജ് സിക്സ് റിപ്പോർട്ട് ചെയ്തു. ‘മിഷൻ: ഇംപോസിബിൾ’ സിനിമയുടെ ചിത്രീകരണവും ടെയ്ലർ സ്വിഫ്റ്റിന്റെ പരിപാടിയും കാരണം ടോം ക്രൂസിന് മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായില്ല.