ലൈസന്‍സില്ലാതെ റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങള്‍: ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ചുമത്തിയതായി റിച്ച്മണ്ട് ആര്‍സിഎംപി 

By: 600002 On: Jun 25, 2024, 7:17 AM

 

ബ്രിട്ടീഷ് കൊളംബിയയിലുടനീളം അനധികൃത ആപ്പുകള്‍ ഉപയോഗിച്ച് ലൈസന്‍സില്ലാതെ റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങള്‍ നടത്തിയ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തതായും പിഴ ചുമത്തിയതായും റിച്ച്മണ്ട് ആര്‍സിഎംപി അറിയിച്ചു. രണ്ടാഴ്ചയോളം നടത്തിയ പരിശോധനയിലാണ് പോലീസ് നിയമവിരുദ്ധ സേവനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തിയത്. അന്വേഷണത്തില്‍ ആറ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ഇവര്‍ക്കെതിരെ 25 ഓളം കുറ്റങ്ങള്‍ ചുമത്തിയതായും ആര്‍സിഎംപി വ്യക്തമാക്കി. 

അറസ്റ്റിലായ ഡ്രൈവര്‍മാരില്‍ ഒരാള്‍ നേരത്തെ 2021 ല്‍ ഇതേ കുറ്റത്തിന് പിടിയിലായിരുന്നു. മറ്റൊരാളെ ഈ വര്‍ഷം വിലക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ലൈസന്‍സില്ലാത്ത റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങള്‍ മതിയായ വാഹന പരിശോധനകളുടെ അഭാവം മൂലം വര്‍ധിക്കുന്നതായും ഇത് പൊതുസുരക്ഷയ്ക്ക് അപകടഭീഷണി സൃഷ്ടിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.