കാനഡയിലെ ജനസംഖ്യ 2073 ല്‍ 63 മില്യണിലെത്തുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Jun 25, 2024, 6:23 AM

 

കാനഡയിലെ ജനസംഖ്യ 2073 ല്‍ 63 മില്യണിലെത്തുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പ്രവചിക്കുന്നു. 85 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം മൂന്നിരട്ടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിക്കുന്ന കുടിയേറ്റമാണ് ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. 

2023 ല്‍  40 മില്യണ്‍ ആയിരുന്നു കാനഡയിലെ ജനസംഖ്യ. ഇതില്‍ നിന്നും 2073 ആകുമ്പോഴേക്കും 47 മില്യണിനും 80 മില്യണിനും ഇടയിലായിരിക്കും ജനസംഖ്യ എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ശരാശരി 1.12 ശതമാനം ആയിരുന്ന വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2073 ആകുമ്പോഴേക്കും 0.79 ശതമാനമായി കുറയും. 85 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകളുടെ ജനസംഖ്യ നിരക്ക് 2023 ലെ 896,600 ല്‍ നിന്ന് 2073 ഓടെ 3.3 മില്യണിനും 4.3 മില്യണിനും ഇടയിലായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.