ദക്ഷിണ കൊറിയയിലെ ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം; 22 പേര്‍ കൊല്ലപ്പെട്ടു

By: 600007 On: Jun 24, 2024, 5:01 PM

 

സോള്‍: ദക്ഷിണ കൊറിയയിലെ ലിഥിയം ബാക്ടറി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി അഗ്നിശമന സേന അറിയിച്ചു. ഫാക്ടറിയുടെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ ബാറ്ററികള്‍ പരിശോധിച്ച് പായ്ക്ക് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

സോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്ടറിയില്‍ രാവിലെ 10:30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 100ഓളം തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിൽ 20 വിദേശ പൗരന്മാർ ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. 18 ചൈനക്കാരും ലാവോസിൽ നിന്നുള്ള ഒരാളും അപകടത്തില്‍ മരിച്ചു. മരിച്ച ഒരാള്‍ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഗ്നിശമന ഉദ്യേഗസ്ഥൻ പറഞ്ഞു.