വൃദ്ധന്റെ വേഷം ധരിച്ച് ഡെല്‍ഹി വിമാനത്താവളം വഴി കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച 24കാരന്‍ പിടിയിലായി. താടിയും മുടിയും വെളുപ്പിച്ച് 67 വയസ്സുള്ള രഷ്‌വിന്ദര്‍ സിംഗ് സഹോദ എന്നയാളുടെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ഗുരു സേവക് സിംഗ് എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ജൂണ്‍ 18 ചൊവ്വാഴ്ച എയര്‍ കാനഡ വിമാനത്തില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.
ഇയാളുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം പിടിക്കപ്പെട്ടത്. ഫോണില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തു. ഇയാളെ ഡെല്‍ഹി പോലീസിന് കൈമാറി.