മൊറെയ്ന്‍ ലേക്കില്‍ ഗ്രിസ്ലി കരടിയുടെ സാന്നിധ്യം: സന്ദര്‍ശകര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി പാര്‍ക്ക്‌സ് കാനഡ 

By: 600002 On: Jun 24, 2024, 11:01 AM

 


മൊറെയ്ന്‍ ലേക്കില്‍ ഗ്രിസ്ലി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് പാര്‍ക്ക്‌സ് കാനഡ മുന്നറിയിപ്പ് നല്‍കി. മൊറെയ്ന്‍ ലേക്ക് പാര്‍ക്കിംഗ് സ്ഥലത്തും മറ്റ് സ്ഥലങ്ങളിലും കരടികളെ കണ്ട സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രത്യേക ബുള്ളറ്റിന്‍ വ്യാഴാഴ്ച പാര്‍ക്ക്‌സ് കാനഡ പുറത്തിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് പാര്‍ക്ക്‌സ് കാനഡ വ്യക്തമാക്കി. ലേക്‌സൈഡ് ട്രയല്‍, കണ്‍സലേഷന്‍ ലേക്ക്‌സ് ട്രയല്‍ ഏരിയ എന്നിവടങ്ങളും മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു. 

പ്രദേശത്ത് യാത്ര ചെയ്യുമ്പോള്‍ കരടികളെ സൂക്ഷിക്കണമെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരോട് കൂട്ടമായി യാത്ര ചെയ്യാനും കാല്‍നട യാത്രക്കാര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചു. ബിയര്‍ സ്േ്രപ കയ്യില്‍ കരുതാനും പരിശീലനം നേടിയ നായകളെ സംഘത്തില്‍ ഉള്‍പ്പെടുത്താനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.