കാട്ടുതീ വ്യാപിപ്പിക്കുന്നു: ക്യുബെക്കില്‍ വടക്കന്‍ തീരത്തുള്ള ജയിലില്‍ നിന്ന് 200 ലധികം തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചു 

By: 600002 On: Jun 24, 2024, 9:07 AM

 


കാട്ടുതീ നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്യുബെക്കിലെ വടക്കന്‍ തീരത്തുള്ള ജയിലില്‍ നിന്നും 200 ലധികം തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ക്യുബെക്ക് സിറ്റിയില്‍ നിന്നും ഏകദേശം 500 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പോര്‍ട്ട്-കാര്‍ട്ടിയര്‍ മുനിസിപ്പാലിറ്റിയില്‍ തീ പടര്‍ന്നതോടെ മേയര്‍ അലൈന്‍ തിബൗള്‍ട്ട് വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തില്‍ നിന്നും ഏകദേശം ആയിരത്തോളം നിവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. 

ഒഴിപ്പിക്കല്‍ ഉത്തരവ് പ്രകാരം പോര്‍ട്ട്-കാര്‍ട്ടിയര്‍ ജയിലില്‍ നിന്നും 225 തടവുകാരെ മറ്റ് സുരക്ഷിതമായ ജയിലുകളിലേക്ക് മാറ്റിയതായി കറക്ഷണല്‍ സര്‍വീസ് കാനഡ അറിയിച്ചു.