പ്രതികാരം വീട്ടാൻ ഇന്ത്യ; സെമി സാധ്യത നിലനിര്‍ത്താൻ ഓസീസ്; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ സൂപ്പർ പോരാട്ടം

By: 600007 On: Jun 24, 2024, 7:47 AM

 

സെന്‍റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സെമി ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യയ്ക്ക് സെമിയിലെത്താം. തോല്‍വി ഓസീസിന്‍റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഇന്ത്യൻ സമയം രാത്രി എട്ടിന് സെന്‍റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. മഴ കളിമുടക്കിയാല്‍ ഇന്ത്യ സെമിയിലെത്തും.