യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇനിമുതല്‍ വിദേശപൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനാകില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു. അതിര്‍ത്തിയില്‍ ബിരുദാനാന്തര വര്‍ക്ക് പെര്‍മിറ്റിന്(പിജിഡബ്ല്യുപി) അപേക്ഷിക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹത ഉണ്ടായിരിക്കില്ല. പുതിയ നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പകരം വിദേശ പൗരന്മാരുടെ ആപ്ലിക്കേഷന്‍ പ്രോസസിംഗ് വേഗത്തിലാക്കാന്‍ കൂടുതല്‍ ഏകീകരിച്ചതും പരിഷ്‌കരിച്ചതുമായ നയങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.