ക്യുബെക്കിലെ നഗരങ്ങളില്‍ വാടക നിരക്ക് കുതിച്ചുയരുന്നു

By: 600002 On: Jun 22, 2024, 9:23 AM

 

ക്യുബെക്കിലെ നഗരങ്ങളിലുടനീളം വാടക നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്നതായി ടെനന്റ് ഗ്രൂപ്പ്. പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറണമെങ്കില്‍ വന്‍ തുക മുടക്കേണ്ട അവസ്ഥയിലാണെന്ന് പ്രവിശ്യയിലെ ടെനന്റ് ഗ്രൂപ്പായ Regroupement des Comités Logement et Associations de Locataires du Québec (RCLALQ) പറയുന്നു. വലിയ നഗരങ്ങള്‍ക്ക് പുറത്താണ് ഞെട്ടിപ്പിക്കുന്ന നിരക്കുകള്‍ എന്നതും ശ്രദ്ധേയമാണെന്ന് അസോസിയേഷന്‍ വക്താവ് പറഞ്ഞു. ഇത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ കൂടുതലാണെന്നും വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സ്, കിജിജി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വാടകയ്ക്ക് നല്‍കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കുകള്‍ വര്‍ധിപ്പിച്ചതായി കണ്ടെത്തി. പ്രോപ്പര്‍ട്ടി ഉടമകള്‍ അഞ്ച് വര്‍ഷം മുമ്പ് 50 ശതമാനം കൂടുതല്‍ ഡാറ്റ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതായി അസോസിയേഷന്‍ പറഞ്ഞു. ട്രോയിസ്-റിവിയേഴ്‌സ് തുടങ്ങിയ നഗരങ്ങളില്‍ വാടക നിരക്കുകള്‍ കുത്തനെ വര്‍ധിച്ചു. മോണ്‍ട്രിയലില്‍, ഭവന നിര്‍മാണത്തില്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ വാടക 27 ശതമാനം വര്‍ധിച്ചു. 

സ്വകാര്യമേഖല കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചിട്ടും പഴയ യൂണിറ്റുകള്‍ക്ക് വില കുറയാന്‍ ഇത് ഇടയാക്കിയില്ലെന്ന് ഭവന നിര്‍മാണ കമ്പനികള്‍ ഉന്നയിക്കുന്നു.