ഇ-ട്രാന്‍സ്ഫറെന്ന് തോന്നിപ്പിക്കുന്ന വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത ഒന്റാരിയോ സ്വദേശിനിക്ക് 6,000 ഡോളര്‍ നഷ്ടമായി 

By: 600002 On: Jun 21, 2024, 6:15 PM

 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് എക്‌സ്‌ചേഞ്ചിനിടെ ഇ-ട്രാന്‍സ്ഫറെന്ന് തോന്നിപ്പിക്കുന്ന വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത ഒന്റാരിയോ സ്വദേശിനിക്ക് 6,000 ഡോളര്‍ നഷ്ടമായി. യാതൊരു സംശയവും തോന്നിപ്പിക്കാത്ത യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ ലിങ്കെന്ന് തട്ടിപ്പിനിരയായ അമന്‍ഡ മസോട്ട സൂസോ മാധ്യമത്തിനോട് പറഞ്ഞു. ആവശ്യമില്ലാതിരുന്ന ഒരു 'ഡയപ്പര്‍ ജെനി'( Diaper Genie)  വില്‍ക്കാനായി ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ ലിസ്റ്റ് ചെയ്തു. അധികം താമസിയാതെ 40 ഡോളറിന് ഉല്‍പ്പന്നം വാങ്ങാമെന്ന് പറഞ്ഞ് ഒരു വ്യക്തി അമാന്‍ഡയെ ബന്ധപ്പെട്ടു. ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനെന്ന് തോന്നിപ്പിക്കുന്ന ലിങ്ക് ടെക്സ്റ്റ് മെസേജിനൊപ്പം അയച്ചു. സംശയമൊന്നും തോന്നാതിരുന്ന അമാന്‍ഡ ലിങ്കില്‍ ക്ലിക്ക് ചെയ്തതും ബാങ്ക് അക്കൗണ്ടില്‍ നിന്നും 6,000 ഡോളര്‍ ഒറ്റയടിക്ക് നഷ്ടമായി. 

വെബ്‌സൈറ്റ് റീഫ്രഷ് ചെയ്തുകൊണ്ടിരുന്നെന്നും ഒരിക്കലും പേയ്‌മെന്റ് നടന്നില്ലെന്നും കണ്ടെത്തി. ആരോ തന്റെയും മകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായും കണ്ടെത്തി. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു. ബാങ്ക് അന്വേഷണം നടത്തുകയും നഷ്ടപ്പെട്ട പണം റീഫണ്ട് ചെയ്യുകയും ചെയ്തു. 

ഇത്തരത്തില്‍ വ്യാജ ലിങ്കുകളും ടെക്‌സ്റ്റ് മെസ്സേജുകളും അയച്ചുള്ള നിരവധി തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മോഷ്ടിക്കുകയും ആളുകളുടെ പക്കല്‍ നിന്നും പണം തട്ടിയെടുക്കുന്നുവെന്നും ബെറ്റര്‍ ബിസിനസ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയും മറ്റു നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു.