സറേയില്‍ കൗമാരക്കാരനെ കടന്നുപിടിക്കാന്‍ ശ്രമം: യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി

By: 600002 On: Jun 21, 2024, 1:29 PM

 

ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന കൗമാരക്കാരനെ കടന്നുപിടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി സറേ ആര്‍സിഎംപി. 94A അവന്യുവിനും കിംഗ് ജോര്‍ജ് ബൊളിവാര്‍ഡിനും സമീപം ഇന്റര്‍സെക്ഷനില്‍ രാവിലെ 8.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 

സ്‌കൂളിന് സമീപമുള്ള പാതയിലൂടെ നടക്കുമ്പോള്‍ ഇരുപത് വയസ്സ് തോന്നിക്കുന്ന രണ്ട് ചെറുപ്പക്കാര്‍ വന്ന് കൗമാരക്കാരനെ കടന്നുപിടിച്ചു. ഭയന്നുപോയ കുട്ടി ഇവരെ തള്ളിമാറ്റി രക്ഷപ്പെട്ടോടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ ഒരാള്‍ നീല വരയുള്ള ഷര്‍ട്ടും കറുത്ത ഷോര്‍ട്ട്‌സുമാണ് ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 202487967 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.