സമ്മര്‍ സീസണില്‍ അവധിക്കാലവും ജീവനക്കാരുടെ കുറവും അനുഭവപ്പെടുന്നതോടെ ക്യുബെക്കിലെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധി നേരിട്ടേക്കുമെന്ന് ആരോഗ്യ മന്ത്രി ക്രിസ്റ്റിന്‍ ദുബെ. സമ്മര്‍ സീസണില്‍ ജീവനക്കാരുടെ ക്ഷാമം മൂലം 1500 റൂമുകള്‍ അടച്ചിട്ടേക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 17,000 കിടക്കകളാണ് ആശുപത്രി ശൃഖംലകളില്‍ നിലവില്‍ ഉള്ളത്. സേവനങ്ങളില്‍ തടസ്സം നേരിടുമ്പോള്‍ ശൃംഖലയില്‍ പുന:സംഘടന നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാഹചര്യം സങ്കീര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച ഡോക്ടര്‍മാരുമായി പുതിയ കരാറില്‍ പ്രവിശ്യ ഒപ്പുവെച്ചിരുന്നു. കരാറിന് ശേഷം നിയമനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് ദുബെ അറിയിച്ചു. അടുത്ത ആഴ്ചയോടെ 8,000 അപ്പോയിന്റ്‌മെന്റുകള്‍ വരെ എത്തുമെന്നും അത് പ്രോത്സാഹജനകമാണെന്നും ദുബെ കൂട്ടിച്ചേര്‍ത്തു.