ഇന്ന് സ്‌ട്രോബറി മൂൺ കാണാം, രാത്രിയിൽ ഈ സമയത്ത് ആകാശത്ത് അത്ഭുതം കാണാം

By: 600007 On: Jun 21, 2024, 11:12 AM

 

ചിലപ്പോൾ വട്ടത്തിൽ, ചില നേരങ്ങളിൽ ചെറിയൊരു തോണിയുടെ ആകൃതിയിൽ അങ്ങനെ പല ദിവങ്ങളിൽ വിവിധ രൂപങ്ങളിലായിരിക്കും ചന്ദ്രൻ പ്രത്യക്ഷപ്പെടാറുള്ളത്. ജൂൺ 21-ാം തീയതി (ഇന്ന്) രാത്രി സ്‌ട്രോബറി നിറത്തിലുള്ള പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്. വാനനിരീക്ഷണം ഇഷ്ടമുള്ളവർക്ക് അത് ആസ്വദിക്കാനുളള അവസരമാണ് ലഭിക്കുന്നത്.

രാത്രി 7:08ന് സ്‌ട്രോബറി മൂൺ പ്രത്യക്ഷപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്‌ട്രോബറി മൂണോ? അതെന്ത് മൂൺ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. സ്‌ട്രോബറിയുടെ നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനാണിത്.

വടക്കുകിഴക്കൻ അമേരിക്കയിലെ ഗോത്രവർഗങ്ങളിൽ നിന്നാണ് ജൂൺ മാസത്തിൽ ഇത്തരത്തിൽ നിറഭേദത്തോടെ പ്രത്യക്ഷപ്പെടുന്ന ചന്ദ്രന് സ്‌ട്രോബറി മൂൺ എന്ന പേര് ലഭിച്ചത്. വസന്തകാലത്തെ വരവേൽക്കുന്നതിനായി പൂക്കൾ വിരിഞ്ഞു തുടങ്ങുന്നതും ഫലവർഗങ്ങൾ വിളവെടുപ്പിന് പാകപ്പെടുന്നതുമായ സമയത്താണ് ഇത്തരത്തിൽ സ്‌ട്രോബറിയുടെ നിറത്തോടെയുളള അമ്പിളിക്കല ഗോത്രവർഗക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അവർക്കിടയിൽ അത് സ്ട്രോബറി മൂൺ എന്ന് അറിയപ്പെടുകയായിരുന്നു.