മ്യൂണിക്ക്: യൂറോ കപ്പിൽ കരുത്തരായ ഫ്രാൻസ് ഇന്ന് നെതർലൻഡ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ മുൻ ചാമ്പ്യൻമാരുടെ നേർക്കുനേർ പോരിൽ ജയിക്കുന്നവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. രാത്രി 12.30നാണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും.
ഇന്നത്തെപരിക്കേറ്റ നായകന്‍ കിലിയന്‍ എംബാപ്പേ ഫ്രാൻസിനായി കളിക്കുമോ എന്നാണ് ആകാംക്ഷ. ടീമിനൊപ്പം പരീശീലനം തുടങ്ങിയെങ്കിലും ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കളിക്കുകയാണെങ്കില്‍ പരിക്കേറ്റ മൂക്ക് സംരക്ഷിക്കാൻ പ്രത്യേക മാസ്ക് ധരിച്ചാകും എംബാപ്പേ കളിക്കുക എന്ന് നേരത്തെ തന്നെ ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു.