പ്രായമായവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ വൈദ്യ പരിശോധന ആവശ്യമായി വന്നാല്‍ ഇളവ് ലഭിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ മെഡിക്കല്‍ എക്‌സാമിന് 75 വയസ്സോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 75, 80 വയസ്സുകളിലും അതിനുശേഷവും രണ്ട് വര്‍ഷം കൂടുമ്പോള്‍ വാഹനമോടിക്കാന്‍ യോഗ്യരാണെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ എക്‌സാം ആവശ്യമാണ്. ഒരു ഫിസിഷ്യനോ നഴ്‌സ് പ്രാക്ടീഷണറോ നടത്തുന്ന പരിശോധനയുടെ ചെലവിന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് കെയര്‍ കവറേജില്ല.
പ്രായമുള്ളവര്‍ക്ക് ടെസ്റ്റ് നടത്തിക്കഴിഞ്ഞാല്‍ രജിസ്ട്രി റീഫണ്ട് പ്രോസസ് ചെയ്യും. അത് 10 ദിവസത്തിനുള്ളില്‍ ഇമെയില്‍ വഴി അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.