നോര്‍ത്തേണ്‍ ഒന്റാരിയോയില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധകാലത്തെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഷ്രെയിബറിലെ ഒരു ഗ്യാരേജിനുള്ളിലാണ് മൂന്ന് ലൈവ് മോര്‍ട്ടാര്‍ റൗണ്ടുകള്‍ കണ്ടെത്തിയത്. ഗ്യാരേജ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് സ്‌ഫോടക വസ്തുക്കള്‍ ആദ്യം കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദേശത്ത് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ഒന്റാരിയോ സ്ട്രീറ്റിലെ 200 ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ചു. സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നിപിഗോണ്‍ ഡിറ്റാച്ച്‌മെന്റ്, ഷ്രെയ്ബര്‍, ടെറസ് ബേ എന്നിവടങ്ങളില്‍ നിന്നുള്ള അഗ്നിശമന വകുപ്പുകള്‍, നോര്‍ത്ത്‌വെസ്റ്റ് റീജിയണ്‍ എക്‌സ്‌പ്ലോസീവ് ഡിസ്‌പോസല്‍ യൂണിറ്റ്, 17 വിംഗ് എക്‌സ്‌പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്‌പോസല്‍ ടീം എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന തുടരുന്നുണ്ട്.