കോപ അമേരിക്ക: കാനഡക്കെതിരെ അര്‍ജന്‍റീനയ്ക്ക് ജയത്തുടക്കം, അവസരങ്ങള്‍ കളഞ്ഞുകുളിച്ച് മെസ്സിപ്പട

By: 600007 On: Jun 21, 2024, 3:40 AM

 

ന്യൂയോര്‍ക്ക്: കോപ അമേരിക്ക ഫുട്ബോളിൽ  നിലവിലെ ചാമ്പ്യൻമാരായ അര്‍ജന്‍റീനക്ക് ജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്‍റീന പുതുമുഖങ്ങളായ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസും 88-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസുമാണ് അര്‍ജന്‍റീനയുടെ വിജയഗോളുകള്‍ നേടിയത്.

നായകന്‍ ലിയോണൽ മെസി അടക്കം നിരവധി തുറന്ന അവസരങ്ങള്‍ നഷ്ടമാക്കിയപ്പോള്‍ ആറ് ഗോളിനെങ്കിലും ജയിക്കാമായിരന്ന അര്‍ജന്‍റീനയുടെ വിജയത്തിന്‍റെ തിളക്കം മങ്ങി.80-ാം മിനിറ്റിൽ പിന്‍നിരയില്‍ നീട്ടിക്കിട്ടിയ പന്തുമായി മധ്യനിരയിൽ നിന്ന് ഒറ്റക്ക് മുന്നേറിയ മെസി ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം പുറത്തേക്ക് അടിച്ച നഷ്ടമാക്കിയത് അവിശ്വസനീയമായി.