പൂനെ: റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തി പെൺകുട്ടിയുടെ അഭ്യാസ പ്രകടനം. ബഹുനില കെട്ടിടത്തിന്
മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്നത്.
റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആൺകുട്ടി മുകളിൽ നിന്ന് പെണ്‍കുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം.