വ്യാജ മദ്യദുരന്തത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം, സർക്കാരിനെതിരെ രൂക്ഷ വിമർശനം

By: 600007 On: Jun 20, 2024, 3:03 PM

ചെന്നൈ : കള്ളക്കുറിച്ചിൽ വ്യാജ മദ്യം കുടിച്ച് നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. വ്യാജ മദ്യം തടയുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് ഗവർണർ ആർ. എൻ രവി വിമർശിച്ചു. സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയും വിഷയം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും അണ്ണാഡിഎംകെ മദ്രാസ് ഹൈക്കോതടിയെ സമീപിച്ചിട്ടുണ്ട്.

വ്യാജ മദ്യം തടയുന്നതിൽ ഡിഎംകെ സർക്കാർ അലസമായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. നടന്നത് ദാരുണ സംഭവമാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജി വയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.