ഗ്രിസ്ലി കരടിയെ കൊന്ന പോര്‍ട്ട് മൂഡി സ്വദേശിക്ക് 7000 ഡോളര്‍ പിഴ ചുമത്തി 

By: 600002 On: Jun 20, 2024, 11:53 AM

 

ഗ്രിസ്ലി കരടിയെ കൊന്നതിന് പോര്‍ട്ട് മൂഡി സ്വദേശിക്ക് 7000 ഡോളര്‍ പിഴ ചുമത്തി. കൂടാതെ നൂറ് ദിവസം കമ്മ്യൂണിറ്റി സര്‍വീസ് ചെയ്യാന്‍ ഉത്തരവിടുകയും അഞ്ച് വര്‍ഷത്തേക്ക് വേട്ടയാടല്‍ നിരോധിക്കുകയും ചെയ്തു. 2021 ല്‍ സ്‌ക്വാമിഷിലാണ് സംഭവം. കാര്‍മൈന്‍ ബ്രൂണോ എന്നയാള്‍ ഗ്രിസ്ലി കരടിയെ വേട്ടയാടി കൊല്ലുകയായിരുന്നുവെന്ന് ബീസി കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് പറഞ്ഞു. കോടതിയില്‍ ഇയാള്‍ സ്വയ രക്ഷയ്ക്ക് വേണ്ടി കരടിയെ കൊല്ലുകയായിരുന്നുവെന്നാണ് വാദിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ബ്രൂണോ പറഞ്ഞത് നുണയാണെന്ന് കണ്ടെത്തുകയായിരുന്നു. 

ഭക്ഷണത്തിനു വേണ്ടിയും ആചാരപരമായ ആവശ്യങ്ങള്‍ക്കുമായി തദ്ദേശീയര്‍ക്ക് ഗ്രിസ്ലി കരടികളെ വേട്ടയാടാമെങ്കിലും ബീസിയില്‍ പൊതുജനങ്ങള്‍ ഗ്രിസ്ലി കരടികളെ വേട്ടയാടുന്നത് നിരോധിച്ചതാണ്.