'എ ബെറ്റര്‍ കാല്‍ഗറി പാര്‍ട്ടി': കാല്‍ഗറിയില്‍ ആദ്യ മുനിസിപ്പല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

By: 600002 On: Jun 20, 2024, 11:14 AM

 


കാല്‍ഗറിയില്‍ മുനിസിപ്പല്‍ തലത്തില്‍ ആദ്യ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിതമായി. പ്രാദേശിക തലത്തില്‍ പാര്‍ട്ടി അഫിലിയേഷനുകള്‍ക്കുള്ള പ്രവിശ്യയുടെ നിയമനിര്‍മാണത്തിന് പിന്നാലെയാണ് കാല്‍ഗറിയില്‍ മുനിസിപ്പല്‍ തലത്തില്‍ ആദ്യ രാഷ്ട്രീയ പാര്‍ട്ടി ബുധനാഴ്ച രൂപീകരിച്ചത്. മുനിസിപ്പല്‍ തലത്തില്‍ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കുന്നതിനായി മെയ് മാസത്തില്‍ പാസാക്കിയ ബില്‍ 20 ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും വീറ്റോ സിറ്റി ബൈലോകളെയും പുറത്താക്കാന്‍ പ്രവിശ്യയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്‍ 20. കാല്‍ഗറി, എഡ്മന്റണ്‍ എന്നീ നഗരങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ബില്‍ 20 യ്‌ക്കെതിരെ ഉന്നയിച്ചിരുന്നത്. 

വിശാലമായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമുള്ളവരായിരിക്കും ബെറ്റര്‍ കാല്‍ഗറി പാര്‍ട്ടിയിലെ അംഗങ്ങളെന്ന് അവകാശപ്പെടുന്നു. 'മെമ്പര്‍ഷിപ്പ്-ഡ്രിവന്‍ ബിഗ് ടെന്റ്' എന്നാണ് പാര്‍ട്ടിയെ വിശേഷിപ്പിക്കുന്നത്. കാല്‍ഗറി നഗരത്തില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരാനും ജനജീവിതം പാര്‍ട്ടി കഴിവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കാല്‍ഗറിയിലെ ജനങ്ങളെ കൂടുതല്‍ അടുത്തറിയാനായി ജൂലൈ 12 ന് പാര്‍ട്ടി കാല്‍ഗറി സ്റ്റാംപേഡില്‍ സ്റ്റാംപേഡ് ബാര്‍ബിക്യു സംഘടിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു.