പുതിയ പങ്കാളിത്തം:  ആമസോണ്‍ റിട്ടേണുകള്‍ സ്‌റ്റേപ്പിള്‍സ് സ്റ്റോറുകള്‍ വഴി നല്‍കാം 

By: 600002 On: Jun 19, 2024, 9:28 AM

 

ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണും സ്‌റ്റേപ്പിള്‍സും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. പുതിയ പദ്ധതി വഴി സ്റ്റേപ്പിള്‍സിന്റെ 298 സ്റ്റോറുകള്‍ വഴി ആമസോണ്‍ റിട്ടേണുകള്‍ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ രീതി പ്രയോജനപ്പെടുത്തുന്നവര്‍ ആദ്യം തങ്ങളുടെ ആമസോണ്‍ അക്കൗണ്ട് വഴി റിട്ടേണ്‍ സെറ്റ് ചെയ്യണം. 

തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് റിട്ടേണ്‍ ചെയ്യേണ്ട ഉല്‍പ്പന്നം സ്റ്റേപ്പിള്‍സ് സ്റ്റോറില്‍ കൊണ്ടുവന്ന് പായ്ക്ക് ചെയ്യാനും തിരികെ അയക്കാനും സാധിക്കും. ചില പ്യൂറോലേറ്റര്‍, കൗച്ചെ-ടാര്‍ഡ്, കാനഡ പോസ്റ്റ് ലൊക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ കാനഡയില്‍ 4,000 ത്തിലധികം ഡ്രോപ്പ്-ഓഫ് പോയിന്റുകള്‍ ഉണ്ടെന്ന് ആമസോണ്‍ വ്യക്തമാക്കി.

സ്‌റ്റേപ്പിള്‍സ് സ്റ്റോറുകളില്‍ ചില സര്‍വീസ് ഒന്റാരിയോ ലൊക്കേഷനുകള്‍ തുറക്കാനുള്ള പദ്ധതികള്‍ ഒന്റാരിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.