കാനഡ ഡെന്റല്‍ ബെനിഫിറ്റ്(CDB) പ്രോഗ്രാമിന്റെ രണ്ടാമത്തെയും അവസാനത്തെയും അപേക്ഷാ കാലയളവ് ജൂണ്‍ 30 ന് അവസാനിക്കും. രണ്ട് വര്‍ഷം വരെ ദന്ത സംരക്ഷണ ചെലവുകള്‍ക്ക് ഒരു കുട്ടിക്ക് 650 ഡോളര്‍ വരെ ലഭിക്കുന്നതാണ് പ്രോഗ്രാം. 2023 ജൂലൈ 1 നും 2024 ജൂണ്‍ 30 നും ഇടയില്‍ ദന്ത പരിചരണ ചെലവുകള്‍ വഹിച്ച 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
കുടുംബത്തിന്റെ അറ്റവരുമാനം 90,000 ഡോളറില്‍ താഴെയായിരിക്കണം. കുട്ടിക്ക് സ്വകാര്യ ഡെന്റല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കരുത്. കൂടാതെ, 2022 ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുകയും വേണം. ജൂണ്‍ 30 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 29 നകം ഓണ്‍ലൈനായോ 1-800-715-8836 എന്ന നമ്പറിലോ അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പുതിയ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ 2024 ജൂണില്‍ ആരംഭിക്കും. കാനഡ ഡെന്റല്‍ ബെനിഫിറ്റ് അവസാനിക്കുന്നതിന് പിന്നാലെ പുതിയ ഡെന്റല്‍ കെയര്‍ പ്ലാന്‍ അവതരിപ്പിക്കുമെന്ന് സിആര്‍എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.