കപ്പലുകൾ‌ അപകടത്തിൽപെട്ടു, 11 മരണം, 66 പേരെ കാണാതായി, സംഭവം ഇറ്റാലിയൻ തീരത്ത്

By: 600007 On: Jun 18, 2024, 4:24 PM

റോം : ഇറ്റാലിയൻ തീരത്തിന് സമീപം രണ്ട് കപ്പലുകൾ‌ അപകടത്തിൽപെട്ടു. 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാനില്ലെന്ന റിപ്പോർ‌ട്ടാണ് പുറത്തുവരുന്നത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂയയിൽ നിന്ന് 40 മൈൽ അകലെയാണ് ആദ്യ അപകടമുണ്ടായത്. ഇതുവരെ  11 മൃതദേഹ​ങ്ങൾ‌ രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. 51 പേരെ രക്ഷിച്ചു. 


തെക്കൻ ഇറ്റലിയിൽ കാലബ്രിയ തീരത്ത് നിന്ന് 100 മൈൽ അകലെ അയോണിയൽ കടലിലാണ് മറ്റൊരു കപ്പൽ അപകടത്തിൽപെട്ടത്. 26 കുട്ടികളടക്കം 66 പേരെയാണ് കാണാതായത്. 12 പേരെ രക്ഷിച്ചെങ്കിലും ഇവരിൽ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങി. ‌‌ഈജിപ്ത്, സിറിയ, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് റിപ്പോർ‌ട്ട്.