മാനിറ്റോബയില്‍ അപൂര്‍വവും മാരകവുമായ ബാക്ടീരിയ അണുബാധ വ്യാപിക്കുന്നതായി കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(പിഎച്ച്എസി) മുന്നറിയിപ്പ് നല്കി. മെനിഞ്ചൈറ്റിസിന് കാരണമാകുന്ന ഇന്‍വേസീവ് മെനിംഗോകോക്കല്‍ ഡിസീസ്(ഐഎംഡി) ആണ് പടരുന്നത്. ഈ വര്‍ഷം ഐഎംഡി കേസുകള്‍ വര്‍ധിച്ചതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വക്താവ് അറിയിച്ചു. ഒന്റാരിയോയിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാനിറ്റോബയില്‍ ഡിസംബര്‍ പകുതി മുതല്‍ 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രവിശ്യ മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കാരള്‍ കുര്ബിസ് പറഞ്ഞു. ഇതില്‍ 18 എണ്ണം W സ്ട്രെയിന്‍ ആണ്.
അണുബാധയുടെ ഓരോ വിഭാഗങ്ങള്‍ക്ക് അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ചിലര്‍ക്ക് മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുമ്പോള്‍ മറ്റ് ചിലര്‍ക്ക് സെപ്സിസ്-ടൈപ്പ് ലക്ഷണങ്ങളാണ് ഉണ്ടാവുക. പനി, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസ തടസ്സം, കഴുത്തിന് തടിപ്പ്, ഛര്‍ദ്ദി, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
വാക്സിനാണ് രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗം. രണ്ട് തരം വാക്സിനുകള്‍ ഉണ്ടെന്ന് കുര്ബിസ് പറയുന്നു. ഒന്ന് ബി സ്ട്രെയിനിനെയാണ് ലക്ഷ്യമിടുന്നത്. എ, സി, വൈ, ഡബ്ല്യു എന്നിവയെ ലക്ഷ്യമിടുന്നതാണ് രണ്ടാമത്തെ വാക്സിന്. പ്രവിശ്യയില്‍ സ്കൂള്‍ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഭാഗമായി 12 മാസവും 10 വയസും പ്രായമുള്ളവര്‍ക്ക് നിലവില്‍ വാക്സിന് നല്‍കുന്നുണ്ട്. പ്രവിശ്യയില്‍ വാക്സിന് ക്യാച്ച്-അപ്പ് േ്രപ്രാഗ്രാം ഉണ്ടെന്നും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണെന്നും കുര്ബിസ് ചൂണ്ടിക്കാട്ടി.