കുടിയേറ്റം രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് 44 ശതമാനം കനേഡിയന്‍ പൗരന്മാര്‍ കരുതുന്നു: ഓണ്‍ലൈന്‍ സര്‍വേ 

By: 600002 On: Jun 17, 2024, 6:14 PM

 


കാനഡയിലേക്കുള്ള കുടിയേറ്റം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 44 ശതമാനം കനേഡിയന്‍ പൗരന്മാര്‍ കരുതുന്നതായി Research Co യുടെ ഓണ്‍ലൈന്‍ സര്‍വേ. 2023 ഒക്ടോബറില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ നിന്നും ആറ് പോയിന്റ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍(46 ശതമാനം) കാനഡയില്‍ നിയമപരമായി കുടിയേറുന്നവരുടെ എണ്ണം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. 

അറ്റാലാന്റിക് കാനഡ(53 ശതമാനം), ഒന്റാരിയോ(53 ശതമാനം) എന്നിവടങ്ങളില്‍ നിന്നുള്ള കനേഡിയന്‍ പൗരന്മാര്‍ കാനഡയിലെ ലീഗല്‍ ഇമിഗ്രേഷന്‍ ലെവല്‍ കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞു. സസ്‌ക്കാച്ചെവന്‍, മാനിറ്റോബ(50%), ബീസി(48%),  ആല്‍ബെര്‍ട്ട(42%),  ക്യുബെക്ക്(34%)   എന്നിങ്ങനെയാണ് കണക്ക്. അതേസമയം, ഇമിഗ്രേഷനെ സംബന്ധിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ ഭൂരിഭാഗവും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. 

കൂടാതെ, കനേഡിയന്‍ സമൂഹത്തിലെ സാംസ്‌കാരിക വ്യത്യാസങ്ങള്‍ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് -44 ശതമാനം പേര്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതികരിച്ചു.