ഗ്രേറ്റര്‍ ടൊറന്റോ ഏരിയ ഉള്‍പ്പെടെ ഒന്റാരിയോയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില വര്‍ധിക്കുമെന്നതിനാല്‍ കടുത്ത ചൂട് അനുഭവപ്പടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ ഉഷ്ണതരംഗമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആഴ്ചയിലുടനീളം അപകടകരമായ ചൂടും ഈര്‍പ്പവുമുള്ള അവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇത് വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
പകല്‍ സമയത്തെ ഉയര്‍ന്ന താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഹ്യുമിഡിറ്റി അനുസരിച്ച്, 40 നും 45 നും ഇടയില്‍ ആയി അനുഭവപ്പെട്ടേക്കാം. 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും രാത്രിയിലെ താപനില. വിന്‍സര്‍, ലണ്ടന്‍, കിച്ച്‌നര്‍-വാട്ടര്‍ലൂ, പീറ്റര്‍ബറോ, കിംഗ്‌സ്റ്റണ്‍, കോണ്‍വാള്‍, ബാരി, ഹണ്ട്‌സ്‌വില്ലെ, അല്‍ഗോണ്‍ക്വിന്‍ പാര്‍ക്ക്, സഡ്ബറി, ടിമ്മിന്‍സ്, കോക്രെയ്ന്‍, മൂസോണി, ഫോര്‍ട്ട് സെവേണ്‍ തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ മുന്നറിയിപ്പ് ബാധകമാണ്.