ഡെമോഗ്രാഫിയ ഇന്റര്‍നാഷണല്‍ ഹൗസിംഗ് അഫോര്‍ഡബിളിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട ലോകത്തിലെ അഫോര്‍ഡബിള്‍ സിറ്റികളുടെ പട്ടികയില്‍ എഡ്മന്റണ്‍ അഞ്ചാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, കാനഡ, ചൈന, അയര്‍ലന്‍ഡ്, യുകെ, യുഎസ് തുടങ്ങിയ 94 രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 3.6 സ്‌കോര്‍ നേടിയാണ് എഡ്മന്റണ്‍ ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയത്. ശരാശരി വില-വരുമാന അനുപാതം ഉപയോഗിച്ചാണ് അഫോര്‍ഡബിളിറ്റി നിര്‍ണയിക്കുന്നത്.
അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭവന ചെലവുകള്‍ ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്നു. ഇതാണ് നിലവിലെ ജീവിതപ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈ-ഇന്‍കം രാജ്യങ്ങളില്‍ അഫോര്‍ഡബിളിറ്റി ഇല്ലാതാകുന്നു. ഭവന ചെലവുകള്‍ വരുമാന വളര്‍ച്ചയെക്കാള്‍ കുത്തനെ ഉയരുന്നതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റാങ്ക് ചെയ്ത 94 വിപണികളില്‍ കാനഡയില്‍ അഫോര്‍ഡബിളിറ്റി കുറഞ്ഞ നഗരങ്ങളില്‍ വാന്‍കുവര്‍ മൂന്നാം സ്ഥാനത്താണ്. ടൊറന്റോയും ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. ഹോങ് കോംങ്, സിഡ്‌നി എന്നിവയാണ് മുന്നില്‍.
പട്ടികയിലെ പത്ത് അഫോര്‍ഡബിള്‍ സിറ്റികളും സ്‌കോറും:
.Pittsburgh (3.1)
. Rochester (3.4)
. St. Louis (3.4)
. Cleveland (3.4)
. Edmonton (3.6)
. Buffalo (3.6)
. Detroit (3.6)
. Oklahoma City (3.6)
. Cincinnati (3.7)
. Louisville (3.7)