സംഗീത പരിപാടിക്കിടെ യുഎസിൽ വീണ്ടും വെടിവയ്പ്, 2 മരണം

By: 600007 On: Jun 17, 2024, 10:01 AM

ടെക്സസ് : യുഎസിലെ ടെക്സസിൽ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിന്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെറ്റ്‌ലേഴ്സ് പാർക്കിൽ ശനിയാഴ്ച രാത്രി നടന്ന വാർഷികാഘോഷങ്ങള്‍ക്കിടെയാണ് സംഭവം.

രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മിഷിഗനിൽ കുട്ടികളുടെ പാർക്കിൽ വെടിവയ്പുണ്ടായ അതേ ദിവസമാണ് ടെക്സസിലും തോക്കാക്രമണമുണ്ടായത്. മിഷിഗനിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.