തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം. സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനത്തിന്‍റെ വർദ്ധന. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സർവെയിൽ കണ്ടെത്തൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഇരുദയ രാജന്‍റെ നേതൃത്വത്തിൽ ആയിരുന്നു സർവ്വെ.
കേരളത്തിന് പുറത്തേക്ക് യുവജനങ്ങൾ പോകുന്നത് തടയാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പറയുമ്പോഴാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടര ലക്ഷം പേർ ഉപരിപഠനത്തിനായി കേരളം വിട്ടെന്ന പഠന റിപ്പോട്ട് സർക്കാറിന് കൈമാറിയത്. 2018 സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 15.8 ആണെങ്കിൽ നിലവിൽ 19.1 ശതമാനമായിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണെന്നും. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്നാണ് ഡോ ഇരുദയ രാജൻ പറയുന്നത്. വിദേശത്തു നിന്ന് മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.