ഒന്റാരിയോയിലെ പുതിയ പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക് കാനഡ ഡേയില്‍ തുറക്കും 

By: 600002 On: Jun 15, 2024, 11:48 AM

 

ഒന്റാരിയോയിലെ പുതിയ പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക് കാനഡ ഡേയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഡര്‍ഹം റീജിയനിലെ ഉക്‌സ്ബ്രിഡ്ജില്‍ പുതിയ അര്‍ബന്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. 2023 ലെ ബജറ്റിലാണ് പാര്‍ക്ക് നിര്‍മാണം പ്രഖ്യാപിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കാനഡ ഡേയില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 

ഏകദേശം 19 മില്യണ്‍ ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുന്ന തുക. ടൊറന്റോ നഗരമധ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരത്തിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്തോട് ചേര്‍ന്ന് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിത്.