സമ്മര്‍ സീസണില്‍ ക്യാമ്പിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും അനധികൃത വില്‍പ്പന നടത്തുന്നവരില്‍ നിന്നും ക്യാമ്പ്‌സൈറ്റ് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വാങ്ങരുതെന്ന് ബീസി പാര്‍ക്ക്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ബീസിയിലെ ജനപ്രിയ ക്യാമ്പ്ഗ്രൗണ്ടിന് വേണ്ടി ക്യാമ്പ് സൈറ്റ് റിസര്‍വേഷന്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ 40 ഡോളറിന് റീസെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന് ഒരാള്‍ പിടിയിലായതിന് പിന്നാലെയാണ് ബീസി പാര്‍ക്ക്‌സ് മുന്നറിയിപ്പ് നല്‍കിയത്.
ക്യാമ്പ് സൈറ്റ് റിസര്‍വേഷന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ആലീസ് ലേക്ക്, പോര്‍ട്ടോകോവ് പാര്‍ക്ക്‌സ് എന്നിവടങ്ങളിലേക്കുള്ള ക്യാമ്പ് സൈറ്റുകളിലേക്കുള്ള റിസര്‍വേഷന്‍ ടിക്കറ്റുകളാണ് റീസെയില്‍ ചെയ്യുന്നതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ക്യാമ്പര്‍മാര്‍ ബീസി പാര്‍ക്ക്‌സിന്റെ camping.bcparks.ca എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ട്രേഡ് ഏജന്റ് വഴിയോ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നും മറ്റ് ഓണ്‍ലൈന്‍ സൈറ്റുകള്‍ മുഖേന ബുക്ക് ചെയ്യരുതെന്നും ബീസി പാര്‍ക്ക്‌സ് നിര്‍ദ്ദേശിച്ചു.