ഫാദേഴ്‌സ് ഡേ പ്രമാണിച്ച് 100 ഓളം ഡെസ്റ്റിനേഷനുകളിലേക്ക് ആറ് മില്യണ്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് വെസ്റ്റ്‌ജെറ്റ്. എയര്‍ലൈനിന്റെ ഫാദേഴ്‌സ് ഡേ സെയില്‍ വ്യാഴാഴ്ച ആരംഭിച്ചു. 'മെയ്ക്ക് ഡാഡ്‌സ് ട്രാവല്‍ ഡ്രീംസ് കം ട്രൂ' എന്ന ടാഗ് ലൈനോടെയാണ് വെസ്റ്റ്‌ജെറ്റ് ടിക്കറ്റ് ഓഫര്‍ ചെയ്യുന്നത്. ജൂണ്‍ 17 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. ജൂണ്‍ 10 നും 2025 ഫെബ്രുവരി 28 നും ഇടയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. വെസ്റ്റ് ജെറ്റ് സര്‍വീസ് നടത്തുന്ന എല്ലാ ഡെസ്റ്റിനേഷനുകളിലേക്കും ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെസ്റ്റ്‌ജെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.