എഡ്മന്റണില്‍ വാടക നിരക്കുകളില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് സംപര്‍ റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് വളര്‍ച്ചയാണ് എഡ്മന്റണില്‍ രേഖപ്പെടുത്തുന്നതെന്ന് ജൂണ്‍ മാസത്തിലെ കനേഡിയന്‍ റെന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടക നിരക്ക് 20.9 ശതമാനം ഉയര്‍ന്നു. വിന്നിപെഗ്(19.2 ശതമാനം), ക്യുബെക്ക് സിറ്റി(17.1 സതമാനം) എന്നീ നഗരങ്ങളാണ് എഡ്മന്റണിന് സമാനമായി വാടക നിരക്ക് വളര്‍ച്ചയില്‍ വേഗത കൈവരിച്ചത്.
പതിറ്റാണ്ടുകളായി എഡ്മന്റണില്‍ ഏറ്റവും കുറഞ്ഞ വേക്കന്‍സി റേറ്റ് രേഖപ്പെടുത്തുമ്പോള്‍ നഗരത്തിലെ ഭവന വിപണിയില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വാടക നിരക്ക് വര്‍ധന തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാടക നിരക്ക് കുതിച്ചുയരുമ്പോഴും കാനഡയില്‍ ഏറ്റവും ചെലവേറിയ 23 നഗരങ്ങളുടെ പട്ടികയില്‍ എഡ്മന്റണ്‍ 21 ാം സ്ഥാനത്താണ്. എഡ്മന്റണില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം 1,330 ഡോളറാണ് നിരക്ക്.