കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് താമസത്തിനായി ഒരു രാത്രിക്ക് 200 ഡോളര്‍ നിരക്കില്‍ ധനസഹായം നല്‍കുമെന്ന് ബീസി സര്‍ക്കാര്‍ 

By: 600002 On: Jun 14, 2024, 11:33 AM

 

പ്രവിശ്യയില്‍ കാട്ടുതീ മൂലം കുടിയൊഴിക്കപ്പെട്ടവര്‍ക്ക് താമസത്തിനായി ഒരു രാത്രിക്ക് 200 ഡോളര്‍ വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍. കാട്ടുതീ മൂലം വീടുകള്‍ ഒഴിയേണ്ടി വന്നവര്‍ക്ക് താമസസ്ഥലം തെരഞ്ഞെടുക്കാനും ഇന്ററാക് ഇ-ട്രാന്‍സ്ഫര്‍ വഴി പണം സ്വീകരിക്കാനും സാധിക്കുമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ക്ലൈമറ്റ് റെഡിനസ് മിനിസ്റ്റര്‍ ബോവിന്‍ മാ വിശദീകരിച്ചു. കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ നേരിട്ട് താമസസ്ഥലത്തേക്ക് എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് റഫര്‍ ചെയ്യാമെന്നും മാ അറിയിച്ചു. 

പുതിയ ഇ-ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ വഴി കുടിയൊഴിക്കപ്പെട്ട ആളുകളെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളൊടൊപ്പമോ താമസിക്കാനോ സ്വന്തമായി താമസസ്ഥലം കണ്ടെത്താനോ സഹായിക്കും. താമസ സൗകര്യം സംബന്ധിച്ച് സ്വന്തം തീരുമാനമെടുക്കാന്‍ ആളുകളെ അനുവദിക്കും. ഭക്ഷണം, വസ്ത്രങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇന്ററാക്റ്റ് ഇ-ട്രാന്‍സ്ഫറിലൂടെ അധിക പിന്തുണയും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 'സെല്‍ഫ് സര്‍വീസ് പാത്ത്‌വേ' സൃഷ്ടിക്കുന്നതായും പ്രവിശ്യ പ്രഖ്യാപിച്ചു. 

സഹായം ലഭിക്കാനായി ess.gov.bc.ca യില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.