മോണ്‍ട്രിയലില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നു: എസ്പിവിഎം റിപ്പോര്‍ട്ട് 

By: 600002 On: Jun 14, 2024, 9:48 AM

 


മോണ്‍ട്രിയലില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നതായി മോണ്‍ട്രിയല്‍ പോലീസിന്റെ (എസ്പിവിഎം) റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാര സ്ഥാപനങ്ങളിലെ മോഷണവും പോക്കറ്റടിയുമാണ് നഗരത്തില്‍ പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത്. നഗരത്തില്‍ മോഷണ നിരക്ക് 50 ശതമാനത്തിലധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ല്‍ ഏകദേശം 7,200 മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7,900 ആയി ഉയര്‍ന്നു. 2021 നും 2022 നും ഇടയില്‍ കടകളിലെ മോഷണങ്ങളുടെ നിരക്ക് 24 സതമാനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഓരോ വര്‍ഷവും ഏകദേശം 200 കോടി ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ കടയില്‍ നിന്നും മോഷ്ടിക്കപ്പെടുന്നതായി റീട്ടെയ്ല്‍ കൗണ്‍സില്‍ ഓഫ് ക്യുബെക്ക് പറയുന്നു. കംപ്യൂട്ടറുകള്‍, ആഭരണങ്ങള്‍ എന്നിവ പോലെയുള്ള വിലകൂടിയ വസ്തുക്കള്‍ മിക്കവാറും മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നു.