സമ്മര്‍ സീസണില്‍ സ്‌കൂളുകളില്‍ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ വിനോദ കേന്ദ്രങ്ങളിലേക്കും ഓഫീസ് കെട്ടിടങ്ങളിലേക്കും സജ്ജീകരിക്കുന്നത് പരിഗണിക്കുന്നതായി കാല്‍ഗറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍(CBE). ക്ലാസ് മുറികള്‍ സജ്ജീകരിക്കാനുള്ള പരിശോധനകളും വിലയിരുത്തലുകളും നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം 9,000 പുതിയ വിദ്യാര്‍ത്ഥികളെയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് ക്ലാസ് മുറികളില്‍ തിരക്ക് വര്‍ധിപ്പിക്കും. ഇത് പരിഹരിക്കാനുള്ള നടപടികള്‍ പബ്ലിക് സ്‌കൂള്‍ ബോര്‍ഡ് സ്വീകരിച്ചുകഴിഞ്ഞു.
പല റിക്രിയേഷണല്‍ സെന്ററുകളുമായി നിലവില്‍ പങ്കാളിത്തമുണ്ടെന്നും ഫിസിക്കല്‍ എജ്യുക്കേഷനും മറ്റ് പ്രോഗ്രാമുകള്‍ക്കുമായി ഇതിനകം പലതും ഉപയോഗിക്കുന്നുണ്ടെന്നും സിബിഇ പറഞ്ഞു. ഹൈസ്‌കൂളില്‍ നിന്നും നടക്കാവുന്ന ദൂരത്തിനുള്ളില്‍ സ്ഥല സജ്ജീകരണം പൂര്‍ത്തിയാക്കിയതായി ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസത്തിനായുള്ള പ്രവിശ്യ സര്‍ക്കാരിന്റെ ഫണ്ടിംഗ് കുറവായതിനാല്‍ പഠന ഇടങ്ങള്‍ കണ്ടെത്തുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് സപ്പോര്‍ട്ട് അവര്‍ സ്റ്റുഡന്റ്‌സ് ആല്‍ബെര്‍ട്ടയിലെ വിംഗ് ലി പറഞ്ഞു. ഇത് ബദല്‍ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സ്‌കൂള്‍ ബോര്‍ഡുകളെ നിര്‍ബന്ധിച്ചുവെന്നും അവര്‍ വ്യക്തമാക്കി.