കാനഡ ഡിഫന്‍സ് പോളിസി സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് ഗ്യാപ് ഇരട്ടിയാക്കുമെന്ന് ഉന്നത സൈനികന്റെ മുന്നറിയിപ്പ് 

By: 600002 On: Jun 13, 2024, 12:21 PM

 

 

കനേഡിയന്‍ സൈന്യത്തിന് 16,500 അംഗങ്ങളുടെ കുറവുണ്ടെന്ന് അടുത്തിടെ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍ സൂചിപ്പിച്ചിരുന്നു. റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കുന്നതില്‍ സായുധ സേന പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ മന്ത്രി സൂചിപ്പിച്ചതിനേക്കാള്‍ വളരെ വലുതാണെന്ന് ഉന്നത മിലിറ്ററി കമാന്‍ഡര്‍ ജനറല്‍ വെയ്ന്‍ ഐര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. സായുധ സേനയുടെ നിലവിലെ വലുപ്പവും ശക്തിയും തമ്മിലുള്ള അന്തരമാണ് ബ്ലെയര്‍ ഉദ്ധരിച്ച പോരായ്മയെന്ന് അദ്ദേഹം പറഞ്ഞു. 

സൈന്യത്തിന് പുതിയ പ്രതിരോധ നയം നടപ്പിലാക്കാന്‍ എന്താണ് വേണ്ടതെന്നോ, അല്ലെങ്കില്‍ NORAD  ന് കീഴില്‍ ഭൂഖണ്ഡ
പ്രതിരോധം നവീകരിക്കാനുല്‌ള ആവശ്യങ്ങള്‍ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഐര്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൈന്യത്തെ അംഗീകൃത ശക്തിയിലേക്ക് കൊണ്ടുവരാന്‍ 16,500 പേര്‍ക്ക് പുറമെ 14,500 പേരെ കൂടി സായുധസേനയിലേക്ക് റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം, സായുധസേനയിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആളുകളെ തങ്ങള്‍ക്ക് നീക്കം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.