കാനഡയിലെ തൊഴിലില്ലായ്മാ നിരക്കില്‍ ടൊറന്റോ ഒന്നാം സ്ഥാനത്തെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ലേബര്‍ ഫോഴ്‌സ് ഡാറ്റ റിപ്പോര്‍ട്ട്. 2024 ഏപ്രില്‍-മെയ് മാസത്തിലെ കണക്കുകളാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ടത്. ടൊറന്റോയില്‍ 317,200 പേര്‍ തൊഴില്‍രഹിതരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൊറന്റോയില്‍ 7.9 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏപ്രിലില്‍ 0.2 ശതമാനമായിരുന്ന കാനഡയുടെ തൊഴിലില്ലായ്മാ നിരക്ക് മെയ് മാസയപ്പോഴേക്കും 1.9 ശതമാനമായി കുതിച്ചുയര്‍ന്നു. പ്രതിവര്‍ഷം 83,800 ല്‍ അധികം ആളുകള്‍ക്കാണ് രാജ്യത്ത് തൊഴിലില്ലാത്തത്.
ടൊറന്റോയ്ക്ക് പിന്നാലെ വിന്‍ഡ്‌സര്‍(8.5 ശതമാനം), കാല്‍ഗറി(8.1 ശതമാനം) എന്നീ നഗരങ്ങളിലും തൊഴിലില്ലായ്മാ രൂക്ഷമാണ്.