നേർമ്മയുടെ നേതൃത്വത്തിൽ ബാർബിക്യു: 'പത്തായത്തിലെ അത്താഴം'

By: 600095 On: Jun 12, 2024, 10:53 PM

എഡ്മണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ നേർമ്മ എല്ലാ വർഷത്തെയും പോലെ ഇത്തവണയും വേനൽകാലം ആഘോഷമാക്കുന്നതിനുവേണ്ടി "പത്തായത്തിലെ അത്താഴം" എന്ന പേരിൽ ജൂൺ 15, ശനിയാഴ്ച ഒരു അടിപൊളി ബാർബിക്യു പാർട്ടി സംഘടിപ്പിക്കുന്നു. ക്യാപിലാനോ പാർക്കിൽ വൈകുന്നേരം 6 മുതൽ 11 വരെ നടക്കുന്ന ഈ പരിപടിയിലേക്ക് ഏവരുടെയും സജീവസാനിധ്യം ക്ഷണിക്കുന്നു. മറ്റു ബാർബിക്യു പാർട്ടികളിൽ നിന്നും തികച്ചും വത്യസ്തമായിട്ടാണ് എല്ലാ വർഷവും നേർമ്മ ബാർബിക്യു നടത്തി വരുന്നത്.  
 
കനേഡിയൻ ബാർബിക്യു വിഭവങ്ങൾ കൂടാതെ കേരള ശൈലിയിൽ ഉള്ള പല തരംഫുഡ് സ്റ്റാളുകൾ, അതിൽ തട്ടുകട വിഭവങ്ങൾക്ക് പുറമെ നൊസ്റ്റാൾജിയ പകരുന്ന ഉപ്പിലിട്ട വിഭവങ്ങളും സ്വാദിഷ്ടമായ ദോശയും സാമ്പാറും ചമ്മന്തിയും പിന്നെ ദാഹമകറ്റാൻ സോഡ സർബ്ബത്തും ശീതള പാനീയങ്ങളും ചൂടൻ ചായയും.. അങ്ങനെ ഒരു മലയാളിക്ക് വേണ്ടതെല്ലാം സുലഭമായി ഇവിടെ സജ്ജീകരിക്കുന്നു. വേറിട്ട ഭക്ഷ്യവിഭവങ്ങൾ മാത്രമല്ല, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പലവിധ കായിക വിനോദങ്ങളും നേർമ്മയുടെ സംഘാടകർ ഒരുക്കിയിട്ടുണ്ട്. എഡ്മണ്ടനിലെ ഒട്ടനവധി മലയാളികുടുംബങ്ങൾ ഈ അത്താഴവിരുന്നിൽ ആഘോഷപൂർവ്വം പങ്കെടുക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സംഘാടകരുമായി ബന്ധപ്പെടുക.