ഫാദേഴ്‌സ് ഡേ പ്രമാണിച്ച് ഫ്രീ ഫിഷിംഗ് വാഗ്ദാനം ചെയ്ത് ഒന്റാരിയോ 

By: 600002 On: Jun 12, 2024, 5:35 PM

 

 

ഫാദേഴ്‌സ് ഡേയൊടനുബന്ധിച്ച് വാരാന്ത്യത്തില്‍ ഫ്രീ ഫിഷിംഗ് വാഗ്ദാനം ചെയ്ത് ഒന്റാരിയോ സര്‍ക്കാര്‍. ജൂണ്‍ 15,16 തീയതികളില്‍ മത്സ്യബന്ധനത്തിനായി പ്രവിശ്യയിലെ തടാകങ്ങളിലേക്കും നദികളിലേക്കും സൗജന്യ പ്രവേശനം അനുവദിച്ചു. സാധാരണയായി, പ്രവിശ്യയില്‍ മീന്‍ പിടിക്കുന്നതിന് 18 നും 65 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് ഔട്ട്‌ഡോര്‍ കാര്‍ഡും ലൈസന്‍സും ആവശ്യമാണ്. ഈ നിയമത്തിനാണ് ഫാദേഴ്‌സ് ഡേ പ്രമാണിച്ച് ഇളവ് വരുത്തിയിരിക്കുന്നത്. 

സൗജന്യമായി മീന്‍ പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരും ജനനത്തീയതിയും കാണിക്കുന്ന പ്രവിശ്യ അല്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.