പിക്കറിംഗില്‍ മൂന്ന് പേര്‍ ചേര്‍ന്ന് വ്യാജ പോലീസ് കാര്‍ ഉപയോഗിച്ച് വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പോലീസ്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഞായറാഴ്ച രാത്രി ടൗണ്ടന്‍ റോഡ്, ന്യൂ വൈറ്റ്‌സ് റോഡ്, എന്നിവടങ്ങളില്‍ രാത്രി 11.45 നാണ് സംഭവം നടന്നതെന്ന് ഡര്‍ഹാം റീജിയണല്‍ പോലീസ് പറഞ്ഞു. മൂന്ന് പ്രതികള്‍ തോക്ക് ചൂണ്ടി തങ്ങളുടെ വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ചതായി പോലീസില്‍ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളാഷിംഗ് ലൈറ്റ്‌സ് ഉപയോഗിച്ച് പോലീസ് കാറിന് സമാനമായ രീതിയിലാിരുന്നു പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍. തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട കാറിന് സമീപമെത്തിയ പ്രതികളില്‍ ഒരാളുടെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഓഫീസര്‍മാരുടേത് പോലുള്ള ഐഡന്റിറ്റി ഇല്ലാത്തതിനാല്‍ മോഷ്ടാക്കളാണെന്ന് വാഹന ഉടമ ഉടന്‍ തിരിച്ചറിഞ്ഞു. സംശയാസ്പദമായ രീതിയിലെത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങിയ മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഉടമയെ ഭീഷണിപ്പെടുത്തി കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.