തകരാര്‍ ഉടന്‍ പരിഹരിക്കും; കാല്‍ഗറിയില്‍ വ്യാഴാഴ്ചയോടെ ജലവിതരണം പുന:സ്ഥാപിച്ചേക്കും 

By: 600002 On: Jun 12, 2024, 4:47 PM

 

കാല്‍ഗറിയിലുടനീളം വെള്ളമെത്തിക്കുന്ന പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി തുടരുന്ന ജലവിതരണ പ്രതിസന്ധിക്ക് വ്യാഴാഴ്ചയോടെ പരിഹാരമാകുമെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ചയോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജലവിതരണം സാധാരണനിലയില്‍ പുന:സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്നത്. 

പൈപ്പ്‌ലൈന്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നത് വരെ ജലഉപഭോഗം കുറയ്ക്കുന്നത് തുടരാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.